ബീക്കൺ ലൈറ്റ്: സത്യവാങ്മൂലം നൽകാൻ ഉത്തരവ്
ബീക്കൺ ലൈറ്റ്: സത്യവാങ്മൂലം നൽകാൻ ഉത്തരവ്
Tuesday, August 23, 2016 1:25 PM IST
കൊച്ചി: സംസ്‌ഥാനത്തെ ഔദ്യോഗിക വാഹനങ്ങളിൽ ബീക്കൺ ലൈറ്റും ബോർഡുകളും പതാകയും സ്‌ഥാപിക്കുന്നതിൽ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന ഹർജിയിൽ ചീഫ്സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, പൊതുഭരണ വകുപ്പു സെക്രട്ടറി എന്നിവർ രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

കായംകുളം സ്വദേശി എൻ. ഷിഹാബുദ്ദീൻ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. 2013ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സർക്കാരുകൾ ഗവർണർ, ലഫ്. ഗവർണർ, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ജഡ്ജിമാർ, സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർക്കാണു ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാവുന്നതെന്നും സംസ്‌ഥാനത്തു പല ഔദ്യോഗിക വാഹനങ്ങളിലും ഈ നിർദേശങ്ങൾ ലംഘിച്ചു ബീക്കൺ ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.