റബർ കർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു
Tuesday, August 23, 2016 1:01 PM IST
കോട്ടയം: റബർ വിലിയിടിവിനു പരിഹാരം കാണാൻ വാണിജ്യമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത യോഗം തീരുമാനമെടുക്കാതെ പരിഞ്ഞതിൽ റബർ കർഷക സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നും തുടരുന്ന അമിതമായ ഇറക്കുമതിയുടെ ഒഴുക്ക് നിയന്ത്രിച്ചാൽ മാത്രമേ കർഷകന് ന്യായവില ലഭിക്കൂ. അപ്പോൾ മാത്രമേ എല്ലാ കർഷകർക്കും റബർ ടാപ്പ് ചെയ്യാനും ഉത്പാദനം വർധിപ്പിക്കാനും കഴിയൂ. അമിതമായ ഇറക്കുമതി കാരണം ആഭ്യന്തര ഉത്പാദനം ബാധിക്കപ്പെട്ടാൽ ഇറക്കുമതി നിയന്ത്രിക്കാനായി സെയ്ഫ് ഗാർഡ് ഡ്യൂട്ടി – സംരക്ഷണച്ചുങ്കം ചുമത്താൻ ഡബ്ല്യുടിഒ കരാർ വ്യവസ്‌ഥയനുസരിച്ച് ഇന്ത്യാ ഗവൺമെന്റിന് കഴിയും. കർഷകരെയും കേരളത്തെയും രക്ഷിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് റബർ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.