അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
Tuesday, August 23, 2016 1:01 PM IST
നീലേശ്വരം: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നീലേശ്വരം തെക്കൻ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിൽ ബങ്കളത്തെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ ഹോസ്ദുർഗ് റസ്റ്റ് ഹൗസിലും ബങ്കളത്തെ വീട്ടിലുമായി ഒളിവിൽ പാർപ്പിച്ചുവെന്നാണ് കേസ്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കു നൽകിയ വിവരത്തെത്തുടർന്ന് ഹൊസ്ദുർഗ് എസ്ഐ കെ.ബിജുലാലാണ് അനിലിനെ കസ്റ്റഡിയിലെടുത്ത് നാദാപുരം പോലീസിനു കൈമാറിയത്.


കഴിഞ്ഞദിവസം മറ്റൊരു കാര്യവുമായി ബന്ധപ്പെട്ടു അനിൽ ഹൊസ്ദുർഗ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ സന്ദേശമെത്തിയത്. അനിൽ പോലീസ് വലയിലായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വളയം സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ കുട്ടു എന്ന നിധിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കുട്ടുവാണു പ്രതികൾക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുത്തതെന്നാണ് പോലീസ് കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.