നിർമല സീതാരാമന്റെ നിലപാട് വിചിത്രം: കെ.എം. മാണി
നിർമല സീതാരാമന്റെ നിലപാട് വിചിത്രം: കെ.എം. മാണി
Tuesday, August 23, 2016 12:51 PM IST
കോട്ടയം: കർഷകർക്കുള്ള ആദായവില നിശ്ചയിക്കുന്നതിന് റബറിന്റെ ഉത്പാദന ചെലവ് സംബന്ധിച്ച് പഠിക്കണമെന്ന കേന്ദ്രമന്ത്രി നിർമലാസീതാരാമന്റെ നിലപാട് വിചിത്രമാണെന്ന് കേരള കോൺഗ്രസ് –എം ചെയർമാൻ കെ.എം മാണി.

റബർ ഉത്പാദന ചെലവ് സംബ ന്ധിച്ച് കേന്ദ്രസർക്കാർ സ്‌ഥാപനമാ യ റബർ ബോർഡിന്റെ കൈവശം കണക്കുകൾ ഉണ്ടായിരിക്കെ കേന്ദ്രമന്ത്രി പുതിയ കമ്മിറ്റിയെ നിയമിക്കുന്നത് നിഷേധാത്മകമാണ്. യുപിഎ സർക്കാരിന്റെ കാലത്ത് പി. ചിദംബരം പിന്തുടർന്ന അതേ നയങ്ങൾതന്നെയാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനും പിന്തുടരുന്നത്.


റബർ കർഷകർക്ക് ആശ നൽകി യ ശേഷമുള്ള കേന്ദ്രസർക്കാരിന്റെ ചുവട്മാറ്റം ടയർ വ്യവസായികളെ തൃപ്തിപ്പെടുത്താനുള്ളതാണ്. കേരളത്തിലെ മുഴുവൻ എം.പിമാരും റബർ സംബന്ധിച്ച കേന്ദ്രനയത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെ ന്നും കെ. എം മാണി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.