ടി.പി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരടക്കം 13 ഡിവൈഎസ്പിമാരെ എസ്പിമാരാക്കി
Tuesday, August 23, 2016 12:51 PM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ചിരുന്ന കെ.വി. സന്തോഷും എ.പി. ഷൗക്കത്തലിയും ഉൾപ്പെടെ സംസ്‌ഥാന പോലീസ് സേനയിലെ 13 ഡിവൈഎസ്പിമാർക്ക് എസ്പിമാരായി സ്‌ഥാനക്കയറ്റം ലഭിച്ചു.

ടി.പി. വധക്കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന കെ.വി. സന്തോഷിനെ നോൺ ഐപിഎസ് കേഡറിലെ എസ്പി റാങ്കിൽ എസ്ഐഎസ്എഫ് കമാഡന്റായി നിയമിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ ഡെപ്യൂട്ടേഷനിലുള്ള എ.പി ഷൗക്കത്തലി എൻഐഎയിൽ തുടരും. ടി.പി. വധക്കേസിലെ പ്രധാന പ്രതിയും ഗുണ്ടയുമായ കൊടി സുനി ഒളിവിൽ കഴിഞ്ഞിരുന്ന മുടക്കോഴി മലയിൽ കയറി പിടികൂടിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.

സ്‌ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്‌ഥരുടെ പേരും നിയമിച്ച സ്‌ഥലവും ചുവടെ. എം.ജി ഹരിദാസ്– വിജിലൻസ് ഓഫീസർ, കേരള പബ്ലിക് സർവീസ് കമീഷൻ, ഡി. മോഹനൻ– എസ്ബിസിഐഡി, തിരുവനന്തപുരം, എം. ജോൺസൺ ജോസഫ്– വിജിലൻസ് ഉത്തരമേഖല, വി.കെ രാജു– എച്ച്എച്ച്ഡബ്ല്യു, സിബിസിഐഡി കോഴിക്കോട്, അമോസ് മാമൻ– എസ്ബിസിഐഡി, എറണാകുളം റേഞ്ച്, പി.ടി കൃഷ്ണൻകുട്ടി– ക്രൈംബ്രാഞ്ച് ഒഇഡബ്ല്യു, കൊല്ലം, എം.എൻ വിജയകുമാരൻ– വിജിലൻസ് ഇന്റലിജൻസ്, തിരുവനന്തപുരം, വി.യു കുര്യാക്കോസ്– വനിതാ കമ്മീഷൻ, എസ്. ശശിധരൻ– എസ്ബിസിഐഡി, കോഴിക്കോട്, സുനിൽബാബു കേളത്തുംകണ്ടി– വിജിലൻസ് സ്പെഷൽ സെൽ, കോഴിക്കോട്, പി.എൻ രമേഷ് കുമാർ– ഡിസിപി, ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ, തിരുവനന്തപുരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.