വിജ്‌ഞാപനം പുറപ്പെടുവിച്ചു
Tuesday, August 23, 2016 12:47 PM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല സെനറ്റിലേക്ക് കേരള നിയമസഭാംഗങ്ങളിൽനിന്നും 2010ലെ കേരള ആരോഗ്യശാസ്ത്ര സർവകലാശാല ആക്ട് പ്രകാരം നാല് എംഎൽഎമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്‌ഞാപനം സർവകലാശാല പുറപ്പെടുവിച്ചു. നിർദിഷ്‌ട നാമനിർദേശപത്രിക വരണാധികാരിയായ രജിസ്ട്രാറിൽ നിന്നും ലഭിക്കുന്നതാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ അഞ്ച്.

സൂക്ഷ്മ പരിശോധന സെപ്റ്റംബർ ആറാം തിയതി രാവിലെ 11 മണിക്ക് നടത്തി അന്നുതന്നെ സാധുവായ സ്‌ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 19 വരെ സ്‌ഥാനാർഥിത്വം പിൻവലിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.