അബ്ദുൾ റഷീദ് മികച്ച ക്ഷീര കർഷകൻ
അബ്ദുൾ റഷീദ് മികച്ച ക്ഷീര കർഷകൻ
Monday, August 22, 2016 1:13 PM IST
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സംസ്‌ഥാനത്തെ മികച്ച ക്ഷീര കർഷക അവാർഡിന് കൽപ്പറ്റ പുഴമൂടി ടി ഫൈവ് ഇന്റഗ്രേറ്റഡ് ഫാം ഉടമ അബ്ദുൾ റഷീദ് അർഹനായി. മികച്ച സമ്മിശ്ര കർഷക അവാർഡിന് തൃശൂർ അഷ്‌ടമിച്ചിറ പഴയാറ്റിൽ ഹൗസിൽ സെബി പഴയാറ്റിലും മികച്ച കൊമേഴ്സ്യൽ ഡെയറി ഫാം അവാർഡിന് കോഴിക്കോട് പുതുപ്പാടി കക്കാട് സ്വദേശി കെ.സി. ഫിലിപ്പും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

അബ്ദുൾ റഷീദ് പ്രതിമാസം 12,600 ലിറ്റർ പാൽ വിൽപ്പന നടത്തുകയും ചാണകവിൽപ്പനയിലൂടെ ഒരു ലക്ഷം രൂപ പ്രതിമാസം സമ്പാദിക്കുകയും ചെയ്യുന്നു. 45 കറവപ്പശുക്കളെയും അഞ്ചു കിടാരികളെയും 14 കിടാവുകളെയും പരിപാലിക്കുന്നു. നാലു വർഷക്കാലമായി ക്ഷീര കർഷക മേഖലയിൽ പ്രവർത്തിച്ചുവരികയാണ് അബ്ദുൾ റഷീദ്.

വൈവിധ്യമാർന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കി ഉയർന്ന വരുമാനം നേടിയ വ്യക്‌തിയാണ് സെബി പഴയാറ്റിൽ. 26 പശുക്കൾ, കിടാവുകൾ, ആടുകൾ, താറാവുകൾ, ടർക്കി കോഴികൾ, മുട്ടക്കോഴികൾ, അലങ്കാരപ്പക്ഷികൾ, മുയലുകൾ, കാടകൾ എന്നിവയെ വളർത്തി പരിപാലിച്ച് നല്ല വരുമാനം നേടുന്നു.

കെ.സി. ഫിലപ്പ് 1995 – ൽ ആരംഭിച്ച ഫാമിൽ കറവയുളള 76 പശുക്കളും കറവ വറ്റിയതും ഗർഭിണികളുമായ 34 പശുക്കളും ഏഴു കിടാക്കളും ഉണ്ട്. നല്ല ആരോഗ്യമുളള മുന്തിയ ഇനം എച്ച് എഫ് ക്രോസ് പശുക്കളാണ് ഫാമിലുളളത്. ഒരു പശുവിന്റെ പരമാവധി പാലുല്പാദനം 30 ലിറ്റർ ആണ്. പ്രതിദിന പാലുൽപാദനം 900 ലിറ്റർ. ഓട്ടോമാറ്റിക്ക് പായ്ക്കിംഗ് മെഷീൻ ഉപയോഗിച്ച് പായ്ക്ക് ചെയ്ത് ‘പവൻ മിൽക്ക്’ എന്ന പേരിൽ വിപണനം നടത്തുന്നു. ഫാമിൽ മിൽക്കിംഗ് മെഷീൻ, ചാഫ് കട്ടർ, സ്പ്രിംഗ്ളർ, പ്രഷർ വാഷർ, ഫാൻ, ഫ്ളോർമാറ്റ്, ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നു.

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ23ലെയശബുവശഹശു.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
മികച്ച വനിതാ സംരംഭക അവാർഡിന് പാലക്കാട് മുതലമട, ഗോപിന്ദപുരം കെഎസ്ആർ എലൈറ്റ് ഫാം ഉടമ ലളിതാ രാമകൃഷ്ണൻ അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച യുവ കർഷക അവാർഡിന് മലപ്പുറം കുളത്തൂർ പലകപറമ്പ് കാലടി വീട്ടിൽ ഹൈദർ നിയാസ് അർഹനായി. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവയുമാണ് അവാർഡ്. മുപ്പത്തിയഞ്ച് വയസിന് താഴെ പ്രായമുള്ളവരുടെ കൂട്ടത്തിൽ നിന്നാണ് ഹൈദർ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

വനം, മൃഗസംരക്ഷണ മന്ത്രി കെ. രാജു ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മൃഗസംരക്ഷണ സെക്രട്ടറി അനിൽ സേവ്യർ, മൃഗസംരക്ഷണ ഡയറക്ടർ ഡോ.എൻ. എൻ.ശശി എന്നിവരും പങ്കെടുത്തു. ജില്ലാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ക്ഷീര കർഷകർക്കും അവാർഡുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്നു രാവിലെ പതിനൊന്നിന് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു അവാർഡുകൾ വിതരണം ചെയ്യും. കെ.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി ജില്ലാതല അവാർഡുകൾ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.