ആയിരം രോഗികൾക്കു സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തും: മലബാർ ഹാർട്ട് ഫൗണ്ടേഷൻ
Monday, August 22, 2016 1:13 PM IST
കൊച്ചി: ആയിരം രോഗികൾക്ക് ഈ വർഷം സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുമെന്ന് മലബാർ ഹാർട്ട് ഫൗണ്ടേഷൻ പ്രവർത്തകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്‌ഥാനത്ത് ഹൃദയാഘാത നിരക്ക് ഗണ്യമായി വർധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയ ചെലവ് താങ്ങുവാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കു കഴിയുന്നില്ല. ഫലപ്രദമായി ഹൃദയശസ്ത്രക്രിയ നടത്താൻ കഴിയുന്ന സർക്കാർ സംവിധാനങ്ങൾ നിലവിൽ കോട്ടയം മെഡിക്കൽ കോളജിലും തിരുവനന്തപുരം ശ്രീ ചിത്രയിലും മാത്രമാണ്. ഇവിടെ ആറു മാസം മുതൽ ഒരു വർഷം വരെ ശസ്ത്രക്രിയയ്ക്കായി രോഗികൾ കാത്തിരിക്കേണ്ട അവസ്‌ഥയാണുള്ളത്.

ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെയും വിവിധ സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ശസ്ത്രക്രിയ നടത്തുന്നതെന്ന് മലബാർ ഹാർട്ട് ഫൗണ്ടേഷൻ ഭാരവാഹിയായ ഡോ. കുൽദീപ് കുമാർ ചുള്ളിപ്പറമ്പിൽ പറഞ്ഞു. സംസ്‌ഥാന സർക്കാറിന്റെ കാരുണ്യ സ്കീം പ്രകാരം ശസ്ത്രക്രിയ നടത്താൻ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും വിസമ്മതിക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊണ്ട് ‘നോ മോർ ഹാർട്ട് അറ്റാക്ക് ബൈ 2025’ എന്ന പദ്ധതിയിലൂടെ ഹൃദയാഘാതം ഇല്ലാത്ത അവസ്‌ഥ സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.


40 വയസിനു മുകളിലുള്ള എല്ലാവരും എല്ലാവർഷവും ടിഎംടി ടെസ്റ്റ് നടത്തണം. ഇതിലൂടെ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവർക്കും കുട്ടികൾക്കും ആനുകൂല്യത്തിനായി അപേക്ഷിക്കാം. സാമ്പത്തിക സഹായം ആവശ്യമുള്ള രോഗികൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ാമഹമയമൃവലമൃളേീൗിറമശേീി.രീാ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവിരങ്ങൾക്ക് ഫോൺ: 9961014446
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.