കണ്ണിലെ കാൻസർ ചികിത്സയിൽ ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി കൂടുതൽ ഫലപ്രദം
Monday, August 22, 2016 1:02 PM IST
അങ്കമാലി: കണ്ണിലെ ഞരമ്പുകൾക്കു മാത്രമായി കീമോതെറാപ്പി നൽകുന്ന ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി വഴി ട്യൂമറിനെ (റെറ്റിന ബ്ലാസ്റ്റോമ) ചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്താൽ വൈരൂപ്യം കുറയ്ക്കാനും കീമോതെറാപ്പിയുടെ ദോഷങ്ങളിൽനിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ സംരക്ഷിക്കാനും സാധിക്കും. ഈ വിഷയം സംബന്ധിച്ച സംസ്‌ഥാനതല ശില്പശാലയിൽ പ്രമുഖ നേത്രരോഗ വിദഗ്ധർ അഭിപ്രായപ്പെട്ടതാണിത്. കൺതടത്തിലെ അസാധാരണ വളർച്ചകൾ മുഖഭംഗിക്ക് ദോഷം ചെയ്യാതെ നീക്കുന്ന ചികിത്സാ രീതികളെക്കുറിച്ചും അങ്കമാലി എൽഎഫ് ആശുപത്രിയിൽ നടന്ന ശില്പശാല പ്രത്യേകം ചർച്ചചെയ്തു. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് സംസ്‌ഥാന പ്രസിഡന്റ് ഡോ. കെ. മഹാദേവൻ ശില്പശാല ഉദ്ഘാടനം ചെയ്തു. എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്ക ൽ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.