എസ്ഐക്കെതിരേ ക്രിമിനൽ കേസ്
എസ്ഐക്കെതിരേ ക്രിമിനൽ കേസ്
Saturday, July 30, 2016 12:28 PM IST
തിരുവനന്തപുരം: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരെ മർദിച്ച മുൻ എസ്ഐ വിമോദിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അനിഷ്‌ട സംഭവങ്ങളിൽ താൻ ദുഃഖിതനാണ്. പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. ഇത്തരമൊരു പ്രവൃത്തി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. നടന്ന കാര്യങ്ങൾ ശരിയായില്ലെന്നാണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ എസ്ഐയുടെ ഇടപെടലിനെക്കുറിച്ചു കൂടുതൽ പറയുന്നില്ല.


ജഡ്ജിയുടെ നിർദേശപ്രകാരമാണു മാധ്യമങ്ങളെ തടഞ്ഞതെന്ന എസ്ഐയുടെ വിശദീകരണം തെറ്റെന്നു വ്യക്‌തമായാൽ അദ്ദേഹത്തിനെതിരേ പെരുമാറ്റദൂഷ്യത്തിനു നടപടിയുണ്ടാകും.

മാധ്യമങ്ങളുടെ വാഹനം പോലീസ് പിടിച്ചെടുക്കാറില്ല. കോടതിയിൽനിന്നു മാധ്യമങ്ങളുടെ വാഹനം കൊണ്ടുപോയത് ഒഴിവാക്കാമായിരുന്നു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലെ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉയർന്ന ഉദ്യോഗസ്‌ഥർതന്നെ ഇടപെടണമെന്നും ഔചിത്യപൂർവം പെരുമാറണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.