ഭൂരേഖകൾ ഇനി ഓൺലൈനിൽ
Saturday, July 30, 2016 12:07 PM IST
കാസർഗോഡ്: ലാൻഡ് ഇൻഫർമേഷൻ വകുപ്പ് ഭൂരേഖകൾ ഇനി ഓൺലൈനിലൂടെ ലഭ്യമാകും. റീസർവേ പൂർത്തിയാക്കിയ സംസ്‌ഥാനത്തെ 881 വില്ലേജുകളിലെ എഫ്എംപി മാപ്പുകളിൽ വിവിധ ഡിജിറ്റലൈസേഷൻ സെന്ററുകളുടെ പ്രവർത്തനത്തിലൂടെ 507 വില്ലേജുകളിൽ ഇ–രേഖ വെബ്പോർട്ടലിൽ ഓൺലൈനായി ലഭിക്കും. ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ പോർട്ടലിൽനിന്നു മാപ്പുകൾ ഓൺലൈനായി പണമടച്ചു കൈപ്പറ്റാൻ സാധിക്കും.

ജില്ലാ ഡിജിറ്റലൈസേഷൻ സെന്ററുകൾ, സെൻട്രൽ ഡിജിറ്റലൈസേഷൻ സെന്റർ എന്നീ യൂണിറ്റുകൾ മുഖാന്തരം കൂടുതൽ വില്ലേജുകളുടെ ഡാറ്റകൾ പോർട്ടലിൽ നൽകുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.


<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.യവീാശ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ഇ–രേഖ ലഭിക്കും.

സർവേ സ്കെച്ചുകൾ എടുക്കുന്നതിനു വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്കു ഭൂരേഖകൾ ലഭ്യമാക്കാനാണ് ഈ സംവിധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.