വൈദികന്റെ കൊലപാതകം ലോകമനസാക്ഷിയെ വേദനിപ്പിക്കുന്നത്: കത്തോലിക്കാ കോൺഗ്രസ്
Saturday, July 30, 2016 12:03 PM IST
ചങ്ങനാശേരി: ദിവ്യബലിക്കിടെ വയോധികനായ ഫ്രഞ്ച് വൈദികനെ ഐഎസ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നിന്ദ്യവും നീചവും ലോകമനസാക്ഷിയെ വേദിപ്പിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത നേതൃയോഗം.

നിരപരാധികളെ കൊന്നൊടുക്കുന്ന മതതീവ്രവാദത്തിന്റെ നാമ്പുകൾ നമ്മുടെ നാട്ടിലും പടരുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ജാഗരൂകരായിരിക്കാനും പ്രാർഥനയുടെ സംരക്ഷണവലയം തീർക്കാനും യോഗം സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടു. ഇന്നു നടക്കുന്ന പ്രാർഥനാദിനത്തിൽ എല്ലാ കത്തോലിക്ക കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കണമെന്ന് യോഗം നിർദേശിച്ചു.

ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു. വികാരിജനറാൾ മോൺ.ജോസഫ് മുണ്ടകത്തിൽ, ഡയറക്ടർ ഫാ. സോണി കരുവേലിൽ, പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി, സൈബി അക്കര, ടോമി ഇളംതോട്ടം, ജോസ് മുക്കം, ബാബു വള്ളപ്പുര, തങ്കച്ചൻ പൊൻമാങ്കൽ, ജാൻസൺ ജോസഫ്, പി.പി.ജോസഫ്, ജിജോ നെല്ലുവേലിൽ, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു, കെ.എസ്.ആന്റണി, മേരിക്കുട്ടി ജയിംസ് എന്നിവർ പ്രസംഗിച്ചു.<യൃ><യൃ><ആ>ഇന്നു പ്രാർഥനാദിനം


കൊച്ചി: ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരേയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും സ്‌ഥാപനങ്ങളിലും ഇന്നു പ്രത്യേക പ്രാർഥന നടത്തുമെന്നു സഭയുടെ ഔദ്യോഗികവക്‌താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലങ്കര സഭയുടെ വിവിധ രൂപതകളും ഇന്നു പ്രാർഥനാദിനമായി ആചരിക്കും. വിജയപുരം ഉൾപ്പെടെ മിക്ക ലത്തീൻ രൂപതകളിലും ഇന്നു പ്രത്യേക പ്രാർഥനയും കരുണയുടെ ജപമാലയും പരിഹാരപ്രദക്ഷിണവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.