നടി ശാലു മേനോൻ വിവാഹിതയാകുന്നു
നടി ശാലു മേനോൻ  വിവാഹിതയാകുന്നു
Saturday, July 30, 2016 12:03 PM IST
ചങ്ങനാശേരി: നടിയും നർത്തകിയുമായ ശാലു മേനോൻ വിവാഹിതയാകുന്നു. സീരിയൽ നടനും കൊല്ലം വാകക്കാട് സ്വദേശിയുമായ സജി ജി. നായരാണ് വരൻ. സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹം.സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കു കടന്നുവന്ന ശാലു മേനോൻ കിസാൻ, വക്കാലത്ത് നാരായണൻകുട്ടി, പാതിരാമണൽ, മകൾക്ക്, ഇന്ദ്രജിത്ത്, പരിണാമം, കാക്കകുയിൽ, കവർ സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോളാർ കേസിൽ ആരോപണവിധേയയാതിനുശേഷം ഏറെനാൾ അഭിനയത്തിൽനിന്നു വിട്ടുനിന്നെങ്കിലും ശാലു നൃത്തരംഗത്ത് സജീവമായിരുന്നു.

മലയാളത്തിലെ തന്നെ പുരാണ സീരിയലിൽ നാരദ വേഷം ചെയ്ത ആളാണ് സജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.