കലാമണ്ഡലം താമിയാശാൻ അന്തരിച്ചു
Saturday, July 30, 2016 12:03 PM IST
കുന്നംകുളം: പ്രമുഖവാദ്യകലാകാരനും കലാമണ്ഡലം ഭരണസമിതിഅംഗവുമായിരുന്ന കലാമണ്ഡലം താമിയാശാൻ(76) അന്തരിച്ചു. ഒരാഴ്ചയോളമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരത്തു നടക്കും.

കല്ലുംപുറം വാദ്യകലാപാരമ്പര്യമുള്ള വടക്കൂട്ട് തറവാട്ടിൽ ചേന്ദന്റേയും നീലിയുടേയും മകനായി 1940 ലായിരുന്നു ജനനം. ബാങ്ക് ഉദ്യോഗസ്‌ഥയായിരുന്ന കാർത്യായനിയാണ് ഭാര്യ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: സുനിൽകുമാർ, മോഹനൻ.1962ൽ കടവല്ലൂർ അരവിന്ദാക്ഷന്റെ പ്രഥമശിഷ്യനായി പരിശീലനം നടത്തിയ ദളിതനായിരുന്നു താമിയാശാൻ. കടവല്ലൂർ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്ത് അരങ്ങേറ്റം നടത്തിയിരുന്നു.


സവർണന്റെ താളം അവർണന് പരിശീലിപ്പിച്ചുവെന്ന കുറ്റത്തിന് മേളകുലപതി അരവിന്ദാക്ഷനു വാദ്യകലാപരിപാടികളിൽനിന്നും നാലുവർഷത്തോളം വിലക്കേർപ്പെടുത്തിയിരുന്നു.

1978 മുതൽ അന്നമനട പരമേശ്വര മാരാരുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി തിമില പഠിക്കുകയും, തിച്ചൂർ വാസുവാര്യരുടെ ശിക്ഷണത്തിൽ മദ്ദളത്തിൽ വിദഗ്ധപഠനം നടത്തുകയുമുണ്ടായി. പിന്നീട് കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.