ഫാ.ടോമും സിസ്റ്റർമാരും അർപ്പിച്ചത് കാരുണ്യത്തിന്റെ മഹനീയ ശുശ്രൂഷ
ഫാ.ടോമും സിസ്റ്റർമാരും അർപ്പിച്ചത് കാരുണ്യത്തിന്റെ മഹനീയ ശുശ്രൂഷ
Saturday, July 30, 2016 11:45 AM IST
<ആ>റെജി ജോസഫ്

കോട്ടയം: യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരത്തിൽ വയോധികരായ കിടപ്പുരോഗികളെ മദർ തെരേസയുടെ സഹോദരിമാർ ഏറെ ത്യാഗങ്ങൾ സഹിച്ചാണു ശുശ്രൂഷിച്ചും പരിപാലിച്ചും പോന്നത്. അനാഥരും തദ്ദേശീയരുമായ ആ 80 പേരെയും അഞ്ചു കന്യാസ്ത്രീകൾ ഒരുമിച്ചാണു കുളിപ്പിക്കുകയും മുറിവുകൾ വച്ചുകെട്ടുകയും ചെയ്തിരുന്നത്. ഓരോരുത്തരുടെയും രോഗാവസ്‌ഥയ്ക്കനുസരിച്ചുള്ള ഭക്ഷണം കന്യാസ്ത്രീകൾതന്നെ തയാറാക്കി കിടക്കയിൽ താങ്ങിയിരുത്തി വാരിക്കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്’.

കഴിഞ്ഞ മാർച്ച് നാലിന് രാവിലെ അൽക്വയ്ദ തീവ്രവാദികളുടെ കൂട്ടക്കൊലയ്ക്കിരയായ മദർ തെരേസയുടെ നാലു കന്യാസ്ത്രീകളോടും അന്തേവാസികളോടും ബന്ദിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിനോടും രക്ഷപ്പെട്ട സിസ്റ്റർ സാലിയോടും യെമനിൽ ആത്മബന്ധമുണ്ടായിരുന്ന കോട്ടയം പള്ളിക്കത്തോട് ആനിക്കാട് കുന്നക്കാട്ട് ലിജി അനിലിന്റെ മനസിൽ ആ ഓർമകൾക്ക് കണ്ണീരിന്റെ നനവ്.

കൂട്ടക്കൊല നടന്ന അഗതിമന്ദിരത്തിനടുത്ത് അൽ നക്വീബ് ആശുപത്രിയിൽ 14 വർഷം ജോലി ചെയ്തിട്ടുള്ള ലിജി ആ ദാരുണ സംഭവത്തിന് ഒരു വർഷം മുമ്പാണ് നാട്ടിലേക്കു മടങ്ങിപ്പോന്നത്. ലിജി ഉൾപ്പെടെ നിരവധി മലയാളികൾ ഏറെക്കാലം മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തോടു ചേർന്ന ചാപ്പലിലാണു കുമ്പസാരിച്ചിരുന്നതും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നതും. മലയാളത്തിൽ കുർബാനയും ആരാധനയും അർപ്പിച്ച് ഇവർക്ക് ആധ്യാത്മിക പിതാവായി നിലകൊണ്ടിരുന്നത് ഫാ. ടോം ഉഴുന്നാലിലാണ്. ഇതേചാപ്പലിൽനിന്നാണ് ഫാ. ടോമിനെ തീവ്രവാദികൾ മർദിച്ചു കൈകൾ കെട്ടി ബന്ധിയാക്കിയതും പൈശാചികമായി 16 പേരെ കൂട്ടക്കൊല ചെയ്തതും.

യെമനിലെ വിവിധ ആശുപത്രികളിലും ഇതരസ്‌ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാരുമായി ഈ കന്യാസ്ത്രീകൾക്കും ടോം അച്ചനും ആത്മബന്ധമുണ്ടാ യിരുന്നു. അഗതികൾക്കായി ജീവിതം സമർപ്പിച്ച ജാർഖണ്ഡ് സ്വദേശിനി സിസ്റ്റർ ആൻസുലം (57), റുവാണ്ടയിൽനിന്നുള്ള സിസ്റ്റർമാരായ മാർഗരറ്റ് (44), റിജിനിറ്റ് (32), കെനിയയിൽനിന്നുള്ള സിസ്റ്റർ ജൂഡിറ്റ് (41) എന്നിവരാണു തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾ. ഇവരുമായി ലിജിക്ക് ഏറെക്കാലത്തെ അടുപ്പവും ആത്മബന്ധവുമുണ്ടായിരുന്നു.

മുമ്പു ബ്രീട്ടീഷുകാരുടെ അധീനതയിലായിരുന്നു യെമൻ. അക്കാലത്ത് പണിത നിരവധി ദേവാലയങ്ങൾ യെമനിലും തുറമുഖ നഗരമായ ഏദനിലുമുണ്ട്. നിലവിൽ അവിടെ തദ്ദേശീയ ക്രൈസ്തവവിശ്വാസികൾ വിരലിലെണ്ണാൻ മാത്രമെയുള്ളു. ഏദനിലെ തുവാഹിയിലുള്ള പഴയ ബിഷപ്സ് ഹൗസും സെന്റ് ഫ്രാൻസിസ് കത്തീഡ്രലും ഇപ്പോഴുമുണ്ട്. ഭീകരവാദികൾ ശക്‌തിപ്പെടുന്നതിനു മുമ്പു ഫാ. ടോമും നേരത്തെയുണ്ടായിരുന്ന സലേഷ്യൻ വൈദികരും ഇവിടെ താമസിച്ചുകൊണ്ടാണ് ഹാനോക്ക്, ക്രയേറ്റർ ഉൾപ്പെടെ മൂന്നിടങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാറിമാറി കുർബാന ചൊല്ലിയിരുന്നത്. ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പീൻസ്, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ക്രൈസ്തവരും ഇവിടെ കുർബാനയിൽ പങ്കെടുക്കാനെത്തിയിരുന്നു. തീവ്രവാദികൾ സമാന്തരഭരണം പിടിച്ചെടുക്കുന്ന സ്‌ഥിതിയായ പ്പോൾ സുരക്ഷയെക്കരുതിയാണ് ഫാ. ടോം ഉഴുന്നാലിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരത്തിലേക്ക് താമസം മാറ്റിയത്. മലയാളികൾക്കായി എല്ലാവെള്ളിയാഴ്ചകളിലും രാവിലെ 10ന് അച്ചൻ കുമ്പസാരവും മലയാളം കുർബാനയും ആരാധനയും നടത്തിയിരുന്നു.

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ31ഹശഴശ.ഷുഴ മഹശഴി=ഹലളേ>
തികച്ചും ലളിതമായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീകളുടെ ആ ജീവിതം. സാമ്പത്തിക പരിമിതിമൂലം അന്തേവാസികളുടെ ചികിത്സയ്ക്കായി അവർ സർക്കാർ ആശുപത്രികളിലേക്കു പോകുന്നത് കണ്ടിട്ടുണ്ട്. രോഗികളെ തോളിൽ താങ്ങിയും ചുമന്നുമാണ് ശൗചാലയത്തിലേക്കും മറ്റും സഹോദരിമാർ കൊണ്ടുപോയിരുന്നത്. സ്വന്തമായുണ്ടായിരുന്ന ഒരു വാൻ തീവ്രവാദിസംഘം മുൻപ് മോഷ്ടിച്ചുകൊണ്ടുപോയതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ അവർ ഏറെ വിഷമിച്ചു. പിന്നീട് ഒരു സ്വകാര്യ സ്‌ഥാപനം പഴയ ഒരു വാഹനം അവർക്ക് ദാനം നല്കുകയായിരുന്നു.

ഷെഡുകൾക്കു സമാനമായ രണ്ടു പഴയ വീടുകളും ചേർന്നൊരു ചെറിയ ചാപ്പലുമാണ് അക്രമം നടന്ന സ്‌ഥാപനത്തിൽ മദർ തെരേസ സമൂഹത്തിനുണ്ടായിരുന്നത്. ആ പഴയ ഷെഡുകളിലൊന്നിലാണു മിഷണറീസ് ഓഫ് ചാരിറ്റി കോൺവെന്റ് എന്ന പേരിൽ അഞ്ചു കന്യാസ്ത്രീകൾ കഴിഞ്ഞുപോന്നത്. തൊട്ടടുത്തു ഷെഡിൽ വയോധികരായ അഗതികളെ രാവും പകലും അവർ സംരക്ഷിച്ചുപോന്നു. ഷെഡിനോടു ചേർന്ന് ഒരു ചായ്പിലായിരുന്നു ശുശ്രൂഷകളിൽ സഹായികളുണ്ടായിരുന്ന ഏതാനും എത്യോപ്യൻ ചെറുപ്പക്കാരും അവർക്കൊപ്പം ഫാ. ടോം ഉഴുന്നാലിലും കഴിഞ്ഞിരുന്നത്. തല ചായ്ക്കാൻ കട്ടിലും ചെറിയൊരു മേശയും ഒരു കംപ്യൂട്ടറും ഒരു അലമാരയുമല്ലാതെ മറ്റൊന്നും അച്ചന്റെ ആ ചായ്പിലുണ്ടായിരുന്നില്ല.

അക്രമികൾ വെടിവെച്ചുകൊന്ന നാലു കന്യാസ്ത്രീകളുടെയും മൃതദേഹം സംസ്കരിക്കുന്നതിൽ പ്രാദേശികമായ ചില എതിർപ്പുകളുണ്ടായപ്പോൾ മൂന്നു പെൺമക്കൾ മാത്രമുള്ള ഈ ക്രിസ്ത്യൻ കുടുംബത്തിന്റെ ധീരമായ നീക്കങ്ങളിലാണ് ഏദനിലെതന്നെ മുല്ലാഹയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്താനായത്.

2015 മാർച്ചിൽ ലിജി അവധിക്കു നാട്ടിലേക്കു പോരും മുൻപും അഗതിമന്ദിരത്തിലെത്തി കന്യാസ്ത്രീകളെയും ഫാ. ടോം ഉഴുന്നാലിലിനെയും കാണുകയും യാത്ര പറയുകയും ചെയ്തിരുന്നു. അവധി തീർന്ന് തിരികെ പോകാറായതോടെ ഏഡനിൽ കലാപം രൂക്ഷമാകുകയും മടക്കയാത്ര വേണ്ടെന്നു വയ്ക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.