അഗ്രികൾച്ചറൽ ഓഫീസേഴ്സ് സംസ്‌ഥാന സമ്മേളനം ഇന്നും നാളെയും
Saturday, July 30, 2016 11:45 AM IST
കോട്ടയം: അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള സംസ്‌ഥാന സമ്മേളനം ഇന്നും നാളെയും കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടക്കും. ഇന്നു രാവിലെ പത്തിനു ചേരുന്ന കാർഷിക സെമിനാർ റബർ ബോർഡ് ചെയർമാൻ എ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും.

അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് ബൈജു എസ്. സൈമൺ അധ്യക്ഷത വഹിക്കും. ഏബ്രഹാം പി. മാത്യു, ഹാപ്പി മാത്യു, എസ്. മനോജ്, ഡോ. ജിം തോമസ്, ഷാലു മാത്യു എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 2.30നു സംസ്‌ഥാന കൗൺസിൽ യോഗം നടക്കും. തുടർന്ന് പ്രമേയങ്ങൾ, ചർച്ച, നിയമാവലി ഭേദഗതി, യാത്രയയപ്പ് എന്നിവ നടക്കും. സി.വി. രമേഷ്, ഷെർലി സഖറിയാസ് എന്നിവർ പ്രസംഗിക്കും.

നാളെ രാവിലെ പത്തിനു ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം മന്ത്രി മാത്യു ടി. തോമസും അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നിർവഹിക്കും.


സുരേഷ് കുറുപ്പ് എംഎൽഎ, സി.കെ. ആശ എംഎൽഎ, വി. രജത, ബൈജു എസ്. സൈമൺ, അശോക് കുമാർ തെക്കൻ, ഷാജൻ മാത്യു, മധു ജോർജ് മത്തായി തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ബിസിനസ് സെഷൻ നടക്കും. തുടർന്നു ഭാരവാഹികളുടെ സ്‌ഥാനാരോഹണം, അനുമോദനം എന്നവയോടെ സമാപിക്കും.

പത്രസമ്മേളനത്തിൽ ബൈജു എസ്. സൈമൺ, വി. രജത, ഷാജൻ മാത്യു, അബ്രഹാം പി. മാത്യു, ഹാപ്പി മാത്യു, ജോസ് കെ. മത്തായി എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.