ബസ് കോഡ്: നിലവിലെ രീതി തുടരണമെന്നു ഫെഡറേഷൻ
Saturday, July 30, 2016 11:38 AM IST
കൊച്ചി: ബസ് കോഡ് നടപ്പിലാക്കുമ്പോൾ സ്ക്വയർ മീറ്റർ അടിസ്‌ഥാനമാക്കി നികുതി നിർണയിക്കാതെ സീറ്റുകളുടെ അടിസ്‌ഥാനത്തിൽ കണക്കാക്കുന്ന നിലവിലെ സമ്പ്രദായം തുടരണമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പുതിയ പരിഷ്കാരത്തിൽനിന്നു സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സ്ക്വയർ മീറ്റർ കണക്കാക്കി നികുതി ഈടാക്കുമ്പോൾ ബസ് ഒന്നിന് 4,000 രൂപ മുതൽ 11,000 രൂപവരെ വർധനയുണ്ടാകും.


യാതൊരു നീതീകരണവുമില്ലാത്ത ഈ വർധന, അനുദിനം തകർന്നുകൊണ്ടിരിക്കുന്ന ഈ വ്യവസായത്തിനു കൂടുതൽ ബാധ്യത വരുത്തിവയ്ക്കും. ഇതു സംബന്ധിച്ചു ഗതാഗതമന്ത്രിക്കും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയെങ്കിലും പരിഹാരം ഉണ്ടാക്കിയിട്ടില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, എറണാകുളം ജില്ലാ സെക്രട്ടറി കെ.ബി. സുനീർ എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.