ഹെൽമെറ്റിനു പെട്രോൾ: ഉദ്ഘാടനം നാളെ
Saturday, July 30, 2016 11:38 AM IST
കൊച്ചി: ഹെൽമെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി രൂപം നൽകിയ കർമപദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം നാളെ എറണാകുളം ഇരുമ്പനത്തു ബിപിസിഎൽ പെട്രോൾ പമ്പിൽ നടക്കും.

പൊതുനിരത്തിൽ ഹോമിക്കപ്പെടുന്ന യുവതയെ രക്ഷിക്കുക എന്ന ദൗത്യവുമായി സംസ്‌ഥാന മോട്ടോർ വാഹനവകുപ്പും റോഡ് സുരക്ഷാ അഥോറിറ്റിയും സംയുക്‌തമായാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.

രാവിലെ പത്തിന് അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനംചെയ്യും. ഗതാഗത റോഡ് സുരക്ഷാ കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി, ജില്ലാ കളക്ടർ എംജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണർ എംപി. ദിനേശ്, കൗൺസിലർ പി.എ. ബിജു, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.ജി. സാമുവേൽ, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ, ഐഒസി ചീഫ് ടെർമിനൽ മാനേജർ ആർ. കുമാർ, ബിപിസിഎൽ ചീഫ് ഇൻസ്റ്റലേഷൻ മാനേജർ അരുൾമൊഴി ദേവൻ തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.