തെരുവ് നായ ആക്രമണം: നഷ്‌ടപരിഹാരം പരിഗണിക്കുമെന്നു മന്ത്രി
തെരുവ് നായ ആക്രമണം: നഷ്‌ടപരിഹാരം പരിഗണിക്കുമെന്നു മന്ത്രി
Saturday, July 30, 2016 11:38 AM IST
തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു നഷ്‌ടപരിഹാരം നൽകുന്ന കാര്യം പ്രായോഗികമാണെങ്കിൽ പരിഗണിക്കുമെന്നു വനംമന്ത്രി അഡ്വ.കെ.രാജു.

ജനങ്ങളെ കടിക്കുന്നതു തെരുവ് നായ്ക്കളാണോ വീട്ടിൽ വളർത്തുന്ന നായ്ക്കളാണോ എന്നു തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. തെരുവുനായയുടെ കടിയേൽക്കുന്നവർക്കു മൃഗസംരക്ഷണ വകുപ്പിൽനിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നോ നഷ്‌ടപരിഹാരം ആവശ്യപ്പെടാമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ പകർപ്പ് തനിക്കു ലഭിച്ചിട്ടില്ലെന്നും പ്രായോഗികമാണെങ്കിൽ അതേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.