ചികിത്സച്ചെലവ് കൂടുന്നതു പഠിക്കാൻ വിദഗ്ധസമിതി
Saturday, July 30, 2016 11:38 AM IST
തിരുവനന്തപുരം: കേരളത്തിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ, കിഡ്നി മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ, ആൻജിയോപ്ലാസ്റ്റി, സെന്റിംഗ്, ഇൻവിട്രോ ഫെർട്ടിലൈസേഷൻ, കൊറോണറി ആർട്ടെറി ബൈപാസ് ഗ്രാഫ്റ്റ് തുടങ്ങിയ ചികിത്സകൾക്കും ഓപ്പറേഷനും ചെലവുകൾ വർധിച്ചുവരു ന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു.

ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഡോ.ഡി. നാരായണ, മുൻ ചെയർമാൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, ഡോ. ജേക്കബ് തോമസ്, നെഫ്രോളജി വകുപ്പ് മേധാവി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഡോ. ജോർജ് കോശി, പ്രഫസർ, കാർഡിയോളജി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഡോ.ടി.കെ. ജയകുമാർ, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്, കാർഡിയോ തൊറാസിക് സർജറി, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം, പ്രഫ.ഹരി കുറുപ്പ്, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ്, ഗവൺമെന്റ് കോളജ്, കാസർഗോഡ്, അരുൺ ബി. നായർ, ഫോർമർ കൺസൾട്ടന്റ്, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എന്നിവരാണു വിദഗ്ധ സമിതിയിലുള്ളത്. ഈ കമ്മിറ്റി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.