കാമ്പസ് മിനിസ്ട്രി സമ്മേളനം ഓഗസ്റ്റ് മൂന്നിന്
Saturday, July 30, 2016 11:33 AM IST
കൊച്ചി: സീറോ മലബാർ സഭയുടെ കീഴിലുള്ള കോളജുകളിലെ കാമ്പസ് മിനിസ്ട്രി പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു ഡയറക്ടർമാരുടെയും കോളജുകളിലെ സിഎസ്എമ്മുമാരുടെയും ഐക്കഫ്, ജീസസ് യൂത്ത് അഡ്വൈസർമാരുടെയും ചാപ്ലെയിൻമാരുടെയും സമ്മേളനം ഓഗസ്റ്റ് മൂന്നിനു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട് കാമ്പസിലെ ആത്മീയ നവീകരണം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.