കെപിഎസി ലളിത കേരള സംഗീത നാടക അക്കാഡമി അധ്യക്ഷയാകും
കെപിഎസി ലളിത കേരള സംഗീത നാടക അക്കാഡമി അധ്യക്ഷയാകും
Friday, July 29, 2016 9:48 PM IST
തിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിത കേരള സംഗീത–നാടക അക്കാഡമിയുടെ അധ്യക്ഷയാകും. ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം തിങ്കാളാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. സാഹിത്യ അക്കാഡമിയുടെ ചെയർമാനായി പ്രമുഖ എഴുത്തുകാരൻ വൈശാഖനെയും ചലച്ചിത്ര അക്കാഡമിയുടെ ഉപാധ്യക്ഷ സ്‌ഥാനത്തേക്ക് ബീനാ പോളിനെയും നിയമിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായതായാണ് സൂചന.<യൃ><യൃ>ഇടതുപക്ഷ സഹയാത്രികയായ കെപിഎസി ലളിതയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ സിപിഎം സ്വതന്ത്രയായി മത്സരിപ്പിക്കാൻ എൽഡിഎഫ് നീക്കം നടത്തിയിരുന്നു. എന്നാൽ പ്രാദേശിക തർക്കങ്ങൾ മൂലം മത്സരരംഗത്ത് നിന്നു ലളിത പിന്മാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.