ഫാ. ടോമിന്റെ മോചനത്തിനു പ്രതീക്ഷയേറി
ഫാ. ടോമിന്റെ മോചനത്തിനു പ്രതീക്ഷയേറി
Friday, July 29, 2016 1:42 PM IST
പാലാ: കഴിഞ്ഞ മാർച്ച് നാലിനു യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

തട്ടിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ചിലർ പിടിയിലായതാണ് മോചനം സംബന്ധിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രതീക്ഷയേകുന്നത്. പിടിയിലായവരിൽനിന്നു ഫാ.ടോമിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയതിനുശേഷം കൃത്യമായ വിവരങ്ങൾ സർക്കാരിനോ സഭാ നേതൃത്വത്തിനോ ബന്ധുക്കൾക്കോ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾ മുമ്പു സമൂഹമാധ്യമങ്ങളിൽ ഫാ. ടോമിന്റെ ചിത്രവും സന്ദേശവും വന്നിരുന്നു. ഇതേത്തുടർന്ന് ഫാ. ടോം ജീവനോടെയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ബന്ധുക്കൾ.

അതിനിടെ, തട്ടിക്കൊണ്ടുപോയവർ പിടിയിലായെന്ന വാർത്തകൾ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഫാ.ടോമിന്റെ മോചനത്തിനായി ബന്ധുക്കളും നാട്ടുകാരും പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ഫാ. ടോമിനെ തെക്കൻ യമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദന ത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയതത്.

ഫാ. ടോം ജീവനോടെയുണ്ടന്ന കേന്ദസർക്കാരിന്റെ അറിയിപ്പ് മാത്രമാണ് നാട്ടുകാർക്കും കുടുംബാഗങ്ങൾക്കും പ്രതീക്ഷ നൽകിയിരുന്ന ഘടകം. അദ്ദേഹത്തിന് അടുത്തകാലത്ത് ബംഗളൂരുവിലെ ക്രിസ്തുജ്യോതി സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്സ് അഡ്മിനിസ് ട്രേറ്ററായി പുതിയ ചുമതല ലഭിച്ചിരുന്നു. ഇതിനായി സഭ നിർദേശവും നൽകിയിരുന്നു. എന്നാൽ, യെമനിൽ പൂർത്തിയാകാനുള്ള പ്രവർത്തനങ്ങൾ ഏതാനും നാളുകൾകൊണ്ട് ചെയ്തുതീർത്ത് നാട്ടിലേക്കു മടങ്ങാമെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഇതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോക ലുണ്ടായത്.


<ആ>പ്രത്യാശയോടെ സലേഷ്യൻ സഭയും

കോട്ടയം: ഫാ.ടോം ഉഴുന്നാലിൽ തീവ്രവാദികളുടെ പിടിയിൽനിന്നും ഉടൻ സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സലേഷ്യൻ സഭാസമൂഹം.

സലേഷ്യൻ സഭാംഗമായ ഫാ. ടോമിനെ തട്ടിയെടുത്തത് ഇന്നലെ അറസ്റ്റിലായ സംഘമാണെന്നു സഭാ സംബന്ധമായ ചില ഉന്നത കേന്ദ്രങ്ങളിൽനിന്നു വ്യക്‌തത ലഭിച്ചതായി ബംഗളൂരിലെ സലേഷ്യൻ സഭാ അധികാരികൾ ദീപികയോട് പറഞ്ഞു. അതിദാരുണമായ കൂട്ടക്കൊ ലയെ അപലപിക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെയെന്നും സഭാ അധികാരികൾ പറഞ്ഞു.

തങ്ങളുടെ സന്യാസ സമൂഹത്തിൽപ്പെട്ട ഫാ. ടോമിനെക്കുറിച്ചു തട്ടിക്കൊണ്ടുപോകലിനുശേഷം കൃത്യമായ വിവരം ലഭിച്ചിട്ടില്ല.കേന്ദ്ര സർക്കാരും വിദേശ നയതന്ത്ര വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ച് അദ്ദേഹത്തെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാണ് തങ്ങൾക്കു പറയാനുള്ളതെന്നും സഭാ അധികാരികൾ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.