പോളി മാത്യു ലോകത്തിനു മുന്നിൽ ആയുർവേദ ടൂറിസം അവതരിപ്പിച്ചു: കടകംപള്ളി സുരേന്ദ്രൻ
പോളി മാത്യു ലോകത്തിനു മുന്നിൽ ആയുർവേദ ടൂറിസം അവതരിപ്പിച്ചു: കടകംപള്ളി സുരേന്ദ്രൻ
Friday, July 29, 2016 1:42 PM IST
തിരുവനന്തപുരം: ആയുർവേദ ടൂറിസത്തിന്റെ സാധ്യത ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതു പോളി മാത്യുവാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സോമതീരം ആയുർവേദിക് ഹെൽത്ത് ഗ്രൂപ്പിന്റെ സ്‌ഥാപകനായ ഡോ. പോളി മാത്യുവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം മാസ്കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയുർവേദ മേഖലയിൽ പലരും കാലങ്ങളായി പ്രവർത്തിച്ചിരുന്നെങ്കിലും ആയുർവേദ ടൂറിസം കൊണ്ടുവരാൻ അദ്ദേഹത്തിനായി. യഥാർഥ ആയുർവേദം പ്രചരിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. ആയുർവേദ മേഖലയിലും ആയുർവേദ ടൂറിസം മേഖലയിലും കള്ളനാണയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആയുർവേദത്തെ ലോകമെമ്പാടും എത്തിക്കാൻ ശ്രദ്ധ ചെലുത്തിയ ആളാണ് പോളി മാത്യുവെന്ന് മുഖ്യപ്രഭാഷണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എം. വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു.കോട്ടുകാൽ പഞ്ചായത്തിൽ ആയിരത്തോളം ഔഷധ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഒ. രാജഗോപാൽ എംഎൽഎ, ഡി. ബാബുപോൾ, പന്ന്യൻ രവീന്ദ്രൻ, സോമതീരം ഹെൽത്ത് ഗ്രൂപ്പ് എംഡിമാരായ ജെയ്സൺ പോളി അറമ്പൻകുടി, ഡോ. ജിംസൺ പോളി അറമ്പൻകുടി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.