മാധ്യമപ്രവർത്തകർക്കു വിലക്ക്: അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു
മാധ്യമപ്രവർത്തകർക്കു വിലക്ക്: അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു
Friday, July 29, 2016 1:34 PM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കു നിർഭയമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു.

കഴിഞ്ഞ പത്തു ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ ഹൈക്കോടതിയിലും സംസ്‌ഥാനത്തെ ഇതര കോടതികളിലും മാധ്യമ പ്രവർത്തകർക്ക് കടന്നുചെല്ലാനോ, വാർത്തകൾ റിപ്പോർട്ട് ചെയ്യാനോ കഴിയുന്നില്ല. ഒരുപറ്റം അഭിഭാഷകരും പോലീസും ചേർന്ന് സ്വതന്ത്രമായ മാധ്യമ പ്രവർത്തനം തടയുക വഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോൾ ഹൈക്കോടതിതന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമ പ്രവർത്തകരെ കോടതി പരിസരത്തു നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്പത്തിനുതന്നെ വിരുദ്ധമാണ് ഈ നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.