മാധ്യമരംഗത്തു മുന്നേറ്റമുണ്ടാക്കണം: ഡോ. കല്ലറയ്ക്കൽ
മാധ്യമരംഗത്തു മുന്നേറ്റമുണ്ടാക്കണം: ഡോ. കല്ലറയ്ക്കൽ
Friday, July 29, 2016 1:34 PM IST
കൊച്ചി: മാധ്യമരംഗത്തു സജീവ സാന്നിധ്യമില്ലാത്തതു ലത്തീൻ കത്തോലിക്കരുടെ മുന്നേറ്റങ്ങൾക്കു തടസം സൃഷ്ടിക്കുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെആർഎൽസിബിസി) മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ. മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ലത്തീൻ ക ത്തോലിക്ക മാധ്യമസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമരംഗത്തു സമുദായത്തിനു മുന്നേറാനുള്ള കർമപദ്ധതി ആവിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. രൂപതകളും സംഘടന കളും ഗൗരവപൂർവം ചിന്തിക്കേണ്ട കാര്യമാണിത്. മാധ്യമരംഗം ശക്‌തിപ്പെടുന്നതോടെ വിശ്വാസസമൂഹ വും ശാക്‌തീകരിക്കപ്പെടും.

മാധ്യമസംഗമത്തോടെ നമ്മുടെ കുറ്റങ്ങളും കുറവുകളും ഒരു പരിധിവരെ മനസിലാക്കാൻ സാധിച്ചിട്ടു ണ്ട്. കെആർഎൽസിബിസി വിഭാ വനം ചെയ്യുന്ന ദശവർഷ കർമപദ്ധ തിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും നടപ്പാക്കണമെന്നും രൂപതാതലങ്ങളിൽ സജീവമായി ചർച്ച ചെയ്യണം. 2017ൽ വല്ലാർപാടത്തു ചേരുന്ന ബിസിസി മിഷൻ കോൺഗ്രസിൽ ഇതു സംബന്ധിച്ച വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.


മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി വിബിൻ വേലിക്കക ത്ത് നന്ദി പറഞ്ഞു. രാവിലെ അർ പ്പിച്ച ദിവ്യബലിയിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മുഖ്യകാർമികനായിരുന്നു. കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി ഫാ.റോക്കി റോബി കളത്തി ൽ വചനപ്രഘോഷണം നടത്തി. ജീവനാദം ചീഫ് എഡിറ്റർ ഇഗ്നേ ഷ്യസ് ഗൊൺസാൽവസ് മാധ്യമ പഠനക്ലാസ് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.