ഗീത ഗോപിനാഥിനെതിരേയുള്ള വിമർശനം അനവസരത്തിലുള്ളത്: ജോസ് കെ. മാണി
ഗീത ഗോപിനാഥിനെതിരേയുള്ള വിമർശനം അനവസരത്തിലുള്ളത്:  ജോസ് കെ. മാണി
Friday, July 29, 2016 1:34 PM IST
കോട്ടയം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാ ഗോപിനാഥിനെതിരേയുള്ള വിമർശനങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നു കേരള കോൺഗ്രസ് –എം ജനറൽ സെക്രട്ടറി ജോസ് കെ. മാണി എംപി.

ആഗോള പ്രശസ്തയായ ഒരു മലയാളി യുവതിയുടെ കാഴ്ചപ്പാടുകളും ബന്ധങ്ങളും സംസ്‌ഥാനത്തിന്റെ വികസനത്തിനു ഉപകരിക്കുമെങ്കിൽ അതു തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അവർ നൽകുന്ന ഉപദേശങ്ങളുടെ മെരിറ്റ് നോക്കി വേണം അതു തള്ളണോ കൊള്ളണോ എന്നു തീരുമാനിക്കേണ്ടത്.


അവർക്ക് പ്രവർത്തിക്കാൻ അവസരം ഉണ്ടാകുന്നതിനു മുമ്പേയുള്ള വിമർശനങ്ങളും വിവാദങ്ങളും അനവസരത്തിലുള്ളതാണ്. വിദേശ മലയാളികളുടെ പണത്തെ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്‌ഥയിൽ അവരുടെ പണം മാത്രമല്ല വിദഗ്ധരായവരുടെ ആശയങ്ങളും ബന്ധങ്ങളും സംസ്‌ഥാന വികസനത്തിനു മുതൽകൂട്ടാകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.