ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു റോഡിൽവീണ നിയമവിദ്യാർഥി കണ്ടെയ്നർ ലോറി കയറി മരിച്ചു
Friday, July 29, 2016 1:29 PM IST
ചേർത്തല: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു റോഡിൽവീണ നിയമവിദ്യാർഥി കണ്ടെയ്നർ ലോറി കയറി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. എറണാകുളം വൈപ്പിൻ അഴീക്കൽ പീടിയേക്കൽ സജിയുടെ മകൻ അഭിജിത്ത് (21) ആണ് മരിച്ചത്. പരിക്കേറ്റ അർത്തുങ്കൽ സ്വദേശി ഹെന്നത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം ലോ കോളജിലെ നിയമവദ്യാർഥിയാണ് അഭിജിത്ത്. ഇന്നലെ രാത്രി 8.30 ഓടെ ചേർത്തല റെയിൽവേ സ്റ്റേഷനു മുൻവശമായിരുന്നു അപകടം. സുഹൃത്ത് ഹെന്നത്തിന്റെ വീട്ടിൽ നിന്നും എറണാകുളത്തേക്കു പോകുമ്പോൾ റെയിൽവേസ്റ്റേഷനു മുന്നിലുള്ള ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ അഭിജിത്ത് അതുവഴി വന്ന കണ്ടെയ്നർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ചേർത്തല പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.