ലോട്ടറിയടിച്ച യുവാവിന് അഞ്ചാം നാൾ പൊള്ളലേറ്റു
Friday, July 29, 2016 1:29 PM IST
കടുത്തുരുത്തി: വെൽഡിംഗിനിടയിൽ തീപിടിച്ചു യുവാവിനു ഗുരുതര പരിക്ക്. പെരുവ കാരിക്കോട് ചേലച്ചുവട്ടിൽ സജി (35)ക്കാണ് പൊള്ളലേറ്റത്. വെൽഡിംഗിനിടെ വെടിമരുന്നിനു തീപിടിച്ചാണ് അപകടം. സജിയുടെ കൂടെ ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശിയായ ബന്ധുവിനും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മുഖത്തും കൈക്കും പൊള്ളലേറ്റ സജിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇലഞ്ഞിക്കു സമീപം ജനതാ ജംഗ്ഷനിൽ മുളക്കുളം പാറേൽപ്പള്ളിയുടെ കുരിശുംതൊട്ടിയുടെ പുറകിലുള്ള മുറിയുടെ വാതിൽ വെൽഡ് ചെയ്യുന്നതിനിടയിൽ മുറിക്കകത്തിരുന്ന വെടിമരുന്നിനും പടക്കത്തിനും തീപിടിക്കുകയായിരുന്നു. കേരള ലോട്ടറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു സജിക്ക്. ഫയർ സ്റ്റേഷൻ ഓഫീസർ പി.ആർ. ബാലൻ, എബ്രഹാം പുന്നൂസ്, ഫയർമാൻമാരായ ബിജി പോൾ, വി.എൻ അശേക് കുമാർ, മിഥിൻ എന്നിവരുടെ നേത്യത്വത്തിലാണു തീ കൂടുതൽ പടരാതെ നോക്കിയത്. പിറവം പോലീസും സ്‌ഥലത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.