ഓണപ്പരീക്ഷ ഓഗസ്റ്റ് 29 മുതൽ
ഓണപ്പരീക്ഷ ഓഗസ്റ്റ് 29 മുതൽ
Friday, July 29, 2016 1:13 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 29ന് ആരംഭിച്ച് സെപ്റ്റംബർ ഏഴിന് അവസാനിക്കും. ഇന്നലെ ചേർന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഹൈസ്കൂൾ പരീക്ഷകളാണ് 29ന് ആരംഭിക്കുന്നത്. യുപി ക്ലാസുകളിലെ ഓണപ്പരീക്ഷ 30ന് ആരംഭിച്ച് സെപ്റ്റംബർ ഏഴിന് അവസാനിക്കും.

മുസ്ലിം സ്കൂളുകളിൽ ഒക്ടോബർ 15ന് പരീക്ഷകൾ ആരംഭിച്ച് 22ന് അവസാനിക്കും. ക്ലസ്റ്റർ മീറ്റിംഗ് ഓഗസ്റ്റ് 20ന് നടക്കും. അടുത്ത തവണ മുതൽ പരീക്ഷാ ചോദ്യപേപ്പർ തയാറാക്കാനായി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ഡിപിഐ അപേക്ഷ ക്ഷണിക്കും. ഇത്തവണ അത്തരത്തിൽ അപേക്ഷ ക്ഷണിക്കാതെ അധ്യാപകരെ നിയമിച്ചതിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകൾ ക്യുഐപി മീറ്റിംഗിൽ പരാതി ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ കലണ്ടറുകൾ സ്കൂളുകൾക്ക് സൗജന്യമായി നല്കാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാന മായി. സംഘടനാ ഭാരവാഹികളായ ടി. തിലകരാജ്, ഹരിഗോവിന്ദൻ, ശരത്ചന്ദ്രലാൽ, ചെറിയ മുഹമ്മദ്, ജയിംസ് കുര്യൻ എന്നിവർ പങ്കെടുത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.