ഒബിസി – മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ വായ്പ
Friday, July 29, 2016 1:13 PM IST
തിരുവനന്തപുരം: കേരളത്തിലെ ഒബിസി – മതന്യൂന പക്ഷ വിഭാഗങ്ങളിൽനിന്നു കേരള സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പ്രഫഷണൽ കോളജുകളിൽ സർക്കാർ മെരിറ്റ് സീറ്റിൽ പ്രവേശനം നേടിയവരായിരിക്കണം. കോഴ്സുകൾക്ക് മെഡിക്കൽ കൗൺസിൽ, എഐസിടിഇ, യുജിസി എന്നിവയിലേതെങ്കിലും ഏജൻസികളുടെ അംഗീകാരം ഉണ്ടായിരിക്കണം. ബിരുദ–ബിരുദാനന്തര തലത്തിലുള്ള പ്രഫഷണൽ ടെക്നിക്കൽ കോഴ്സുകൾക്കാണ് ഒബിസി വിഭാഗത്തിൽ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്.


പലിശ നിരക്ക് – പെൺകുട്ടികൾക്ക് 3.5 ശതമാനവും, ആൺകുട്ടികൾക്ക് നാലു ശതമാനവുമായിരിക്കും. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ 1,20,000 രൂപയിലും കവിയരുത്.

വായ്പാ പദ്ധതി പ്രകാരം മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോം, വായ്പ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ, ജില്ലാ/ഉപജില്ലാ ഓഫീസുകളുടെ മേൽവിലാസം എന്നിവ ംംം.സയെരറര.രീാ വെബ്സൈറ്റിൽ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.