മാപ്പിള കലാ അധ്യാപകരുടെ സംസ്‌ഥാന സമ്മേളനം നാളെ
Friday, July 29, 2016 1:13 PM IST
തൃശൂർ: കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കോർവ മാപ്പിള ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്‌ഥാന സമ്മേളനം 31ന് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടത്തും. സംസ്‌ഥാനത്തെ ആയിരത്തിലേറെവരുന്ന മാപ്പിള കലാധ്യാപക പരിശീലകരും കലാകാരന്മാരും അംഗങ്ങളായുള്ള സംഘടനയുടെ പ്രഥമ സമ്മേളനമാണു നടത്തുന്നതെന്നു സംഘാടകസമിതി ചെയർമാൻ കെ.വി. പീതാംബരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.