ഗീതയുടെ നിയമനം പാർട്ടിയുടെ അറിവോടെ: കോടിയേരി
ഗീതയുടെ നിയമനം  പാർട്ടിയുടെ അറിവോടെ: കോടിയേരി
Thursday, July 28, 2016 12:20 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ചില തെറ്റായ വാർത്ത വരുന്നതിനാലാണ് ഈ വിശദീകരണം. വിദേശത്തു പ്രവർത്തിക്കുന്ന ഗീത ഗോപിനാഥിന്റെ സ്വാധീനവും കഴിവും കേരളത്തിന് അനുകൂലമായി വിനിയോഗിക്കാനാണു ശ്രമിക്കുന്നത്. അവരുടെ ഉപദേശങ്ങൾ എൽഡിഎഫ് നയത്തിന് അനുസരിച്ചാണെങ്കിൽ മാത്രമേ അംഗീകരിക്കൂ. ഇക്കാര്യം അവരും വ്യക്‌തമാക്കിയിട്ടുണ്ട്. ഏതായാലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഷാഫി മേത്തറിനേക്കാൾ കഴിവും പരിജ്ഞാനവും ഗീത ഗോപിനാഥിനുണ്ട്. ആര് എന്ത് ഉപദേശിച്ചാലും എൽഡിഎഫ് നിയമപ്രകാരം മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.