ഭൂമിദാനം: ഖജനാവിനു നഷ്‌ടമില്ലെന്നു വിജിലൻസ്
Thursday, July 28, 2016 12:16 PM IST
മൂവാറ്റുപുഴ: ഹഡ്കോ കുടിവെള്ള പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരെ പുനരധിവസിപ്പിക്കാനെടുത്ത ഭൂമി അനർഹർക്കു ദാനംചെയ്ത നടപടി പൂർത്തീകരിക്കാത്തതിനാൽ പൊതുഖജനാവിനു നഷ്‌ടമില്ലെന്നു കാണിച്ചു വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുൻപൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ അശോക്കുമാർ, അന്നത്തെ ജില്ലാ കളക്ടർ പി.ഐ. ഷേക്ക്പരീത തുടങ്ങിയവരെയും ഭൂമിദാനമായി ലഭിച്ച അബ്ദുൾ അസീസ്, പ്രസന്നൻ, ബിന്ദു അയ്യപ്പൻ ഉബൈദ്, നൗഷാദ് എന്നിവരെ യഥാക്രമം ഒന്നുമുതൽ 12 വരെ എതിർകക്ഷികളാക്കി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.