മെറിന്റെ ജോലിസ്‌ഥലത്ത് അന്വേഷണം
Thursday, July 28, 2016 12:16 PM IST
കൊച്ചി: ഐഎസിൽ ചേർന്നതായി സംശയിക്കുന്ന കൊച്ചി സ്വദേശിനി മെറിൻ മുമ്പ് ജോലി ചെയ്തിരുന്ന കൊച്ചിയിലെ സ്‌ഥാപനം കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി. സ്‌ഥാപനത്തിന്റെ അക്കൗണ്ടിലേക്കു ശ്രീനഗറിൽനിന്നും ഹൈദരാബാദിൽനിന്നും വിവിധ ഘട്ടങ്ങളിലായി മൂന്നു ലക്ഷത്തോളം രൂപ നിക്ഷേപിച്ചതു സംബന്ധിച്ചാണ് അന്വേഷണം.

സ്‌ഥാപനത്തിന്റെ അക്കൗണ്ടിലേക്കു കഴിഞ്ഞ വർഷം ശ്രീനഗറിൽനിന്നു രണ്ടു ലക്ഷം രൂപയാണ് എത്തിയത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന മെറിൻ മതം മാറിയശേഷം 2014 ഒക്ടോബറിൽ നാട്ടിലെത്തിയിരുന്നു. മതംമാറ്റത്തെ എതിർത്തിരുന്ന വീട്ടുകാരാണു മെറിനെ കൊച്ചിയിലെത്തിച്ചത്. ഈ സമയത്താണു മെറിൻ സ്‌ഥാപനത്തിൽ ജോലി ചെയ്തത്. സ്‌ഥാപനത്തിലേക്കു ലഭിച്ച പണം സംഭാവനയാണോ അതോ മറ്റു പ്രവർത്തനങ്ങൾക്കായിട്ടാണോയെന്നാണു പോലീസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.