അഗ്രികൾച്ചറൽ ഓഫീസേഴ്സ് സംസ്‌ഥാന സമ്മേളനം കോട്ടയത്ത്
Thursday, July 28, 2016 12:05 PM IST
കോട്ടയം: അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് സംസ്‌ഥാന സമ്മേളനം 31, ഒക്ടോബർ ഒന്ന് തീയതികളിൽ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടക്കും. ഞായറാഴ്ച രാവിലെ 10ന് സുരക്ഷിത ഭക്ഷ്യ ഉത്പന്നങ്ങളും ജൈവകൃഷി സാധ്യതകളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റബർ ബോർഡ് ചെയർമാൻ എ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും.

പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, ഡോ. ജിം. തോമസ്, ഹാപ്പി മാത്യു, ബൈജു എസ് സൈമൺ എന്നിവർ പ്രസംഗിക്കും. ഓഗസ്റ്റ് ഒന്നിനു രാവിലെ 10നു പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സുരേഷ് കുറുപ്പ്, സി.കെ. ആശ, കൃഷി ഡയറക്്ടർ അശോക് കുമാർ തെക്കൻ എന്നവിർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.