വൈദികന്റെ കൊലപാതകം: ജാഗ്രതാ സമിതി അപലപിച്ചു
Thursday, July 28, 2016 12:05 PM IST
ചങ്ങനാശേരി: വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് വൈദികൻ ഫാ. ഷാക് ഹാമലിനെ ഐഎസ് ഭീകരർ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി നടുക്കം രേഖപ്പെടുത്തി. അതിക്രൂരമായ ഈ നരബലി പൈശാചികതയുടെ മുഴുവൻ സീമകളെയും ലംഘിക്കുന്നതാണെന്നു യോഗം വിലയിരുത്തി. ലോകത്തിൽ അശാന്തിയും അരാജകത്വവും വിതയ്ക്കുന്ന ഐഎസ് ഭീകരതയെ നിർവീര്യമാക്കാൻ ഐക്യരാഷ്്ട്രസഭയും ലോകരാഷ്ട്രങ്ങളും കൈകോർക്കണമെന്നു യോഗം ആഹ്വാനം ചെയ്തു.


ജാഗ്രതാ സമിതി കോ–ഓർഡിനേറ്റർ ഫാ. ജോസഫ് പനക്കേഴം അധ്യക്ഷത വഹിച്ചു. റവ. ഡോ. വർഗീസ് താനമാവുങ്കൽ, പി.ആർ.ഒ പ്രഫ. ജെ.സി. മാടപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, കെ.വി. സെബാസ്റ്റ്യൻ, സജി മതിച്ചിപ്പറമ്പിൽ, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോർജ് വർഗീസ് കോടിക്കൽ, പ്രഫ. ജോസഫ് ടിറ്റോ, തോമസ് ജോസഫ് വൈപ്പുശേരി, കുര്യാച്ചൻ പുതുക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.