ജനകീയ സ്പന്ദനം നേരിട്ടറിഞ്ഞ് ഉമ്മൻചാണ്ടി
ജനകീയ സ്പന്ദനം നേരിട്ടറിഞ്ഞ് ഉമ്മൻചാണ്ടി
Thursday, July 28, 2016 11:29 AM IST
തിരുവനന്തപുരം: ജനങ്ങളോടൊപ്പം ബസിൽ സഞ്ചരിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനകീയ സ്പന്ദനം നേരിട്ട് അറിയുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് ഉമ്മൻചാണ്ടി ബസിൽ സഞ്ചരിച്ചെത്തിയത്. കൊല്ലം മുൻ നഗരസഭാ ചെയർമാൻ കരുമാലിൽ സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഉമ്മൻ ചാണ്ടി ഇന്നലെ ഉച്ചയോടെ ട്രെയിനിൽ കൊല്ലത്തേക്കു പോയത്. കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുകയും ഇവിടെ സമരം നടത്തുന്ന തീര സംരക്ഷണ സമിതിയുടെ സമരപ്പന്തൽ സന്ദർശിക്കുകയും ചെയ്തു. ഇതിനു ശേഷം കൊല്ലത്തു മടങ്ങിയെത്തിയപ്പോഴേയ്ക്കും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പോയി കഴിഞ്ഞിരുന്നു. തുടർന്ന് രാത്രി 7.15– നോടെ ആദ്യം കണ്ട കെയുആർടിസിയുടെ എസി ലോ ഫ്ളോർ ബസിൽ കയറി തിരുവനന്തപുരത്തേയ്ക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.