കാത്തലിക് ബൈബിൾ സൊസൈറ്റി ഭാരവാഹികൾ
കാത്തലിക് ബൈബിൾ സൊസൈറ്റി ഭാരവാഹികൾ
Thursday, July 28, 2016 11:29 AM IST
കൊച്ചി: കേരളകത്തോലിക്ക മെത്രാ ൻ സമിതിയുടെ കീഴിൽ ബൈബിൾ പ്രേഷിത മേഖലയ്ക്കു നേതൃത്വം നൽകുന്ന കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ വൈസ് ചെയർമാനായി എറണാകുളം– അങ്കമാലി അതിരൂപതാംഗം ആന്റണി പാലിമറ്റവും ജോയിന്റ് സെക്രട്ടറിയായി പാലാ രൂപതാംഗം ജിസ്മോൻ തുടിയൻപ്ലാക്കലും തെരഞ്ഞെടുക്കപ്പെട്ടു. പിഒസിയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ എല്ലാ രൂപതകളിലെയും പ്രതിനിധികൾ പങ്കെടുത്തു. ജോസഫ് പന്തപ്ലാക്കൽ (ചങ്ങനാശേരി), ആന്റണി സച്ചിൻ (വരാപ്പുഴ), ഡോ. ജോസ് കല്ലറയ്ക്കൽ (തൃശൂർ), ജാൻസി ജേക്കബ് (കൊച്ചി), വി.എ. കൊച്ചുത്രേസ്യ (വരാപ്പുഴ), മേരി തോമസ് (എറണാകുളം) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ആർച്ച്ബിഷപ് ഡോ.സൂസപാക്യം, റവ. ഡോ. ജോൺസൺ പുതുശേരി എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.