പുതിയ റേഷൻകാർഡ് ആറു മാസത്തിനകം
Thursday, July 28, 2016 11:29 AM IST
തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ പുതിയ റേഷൻ കാർഡ് വിതരണം ചെയ്യാൻ കഴിയുമെന്നു സിവിൽ സപ്ലൈസ് ഡയറക്ടർ വി.കെ. ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എഎവൈ–ബിപിഎൽ മുൻഗണനാ ലിസ്റ്റ് അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. കരട് ലിസ്റ്റ് 81 ഇടങ്ങളിലാണ് പ്രസിദ്ധീകരിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ കൊടുങ്ങല്ലൂരും കൊച്ചിയിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബാക്കി സ്‌ഥലങ്ങളിൽ കൂടി ഉടൻ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.