ലെനിൻ രാജേന്ദ്രനു പുരസ്കാരം
ലെനിൻ രാജേന്ദ്രനു പുരസ്കാരം
Thursday, July 28, 2016 11:29 AM IST
തൃശൂർ: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ നാലാമത് ലിവിംഗ് ലെജൻഡ് പുരസ്കാരത്തിനു സംവിധായകൻ ലെനിൻ രാജേന്ദ്രനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രമ്മേളനത്തിൽ അറിയിച്ചു.

25,000 രൂപയും പ്രശസ്തി പത്രവുമാണു പുരസ്കാരം. ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കും. 12 മുതൽ 19 വരെ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റി പ്രസിഡന്റ് അനൂപ് കുമാരൻ, സെക്രട്ടറി കുട്ടി കൊടുങ്ങല്ലൂർ, കെ.ജെ.റിജോയ്, കെ.ആർ.സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.