തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രിസൈഡിംഗ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു
തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രിസൈഡിംഗ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു
Thursday, July 28, 2016 11:29 AM IST
വേങ്ങര: തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രിസൈഡിംഗ് ഓഫീസർ കുഴഞ്ഞ് വീണു മരിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഊരകം മൂന്നാം വാർഡ് ഒ.കെ നഗറിലെ തെരഞ്ഞെടുപ്പ് ജോലിക്കിടെയാണ് പ്രിസൈഡിംഗ് ഓഫീസറായ വേങ്ങര ഗവൺമെന്റ് വിഎച്ച്എസിലെ അധ്യാപകൻ കൊല്ലം നെടിയറ അഞ്ചൽ സുരേഷ് മന്ദിരത്തിൽ അനിൽകുമാർ (36) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.

പോളിംഗ് ആരംഭിച്ച ഉടനെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം നെട്ടയം ഹൈസ്കൂളിലെ അധ്യാപകനായിരിക്കെ ഒരുമാസം മുമ്പാണ് ഹയർ സെക്കൻഡറിയിൽ ജോലികിട്ടി വേങ്ങരയിലെത്തുന്നത്. കരുവാൻ ഗവ.ഗേൾസ് ഹൈസ്കൂളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പിതാവ്: കൃത്യവാസൻ. മാതാവ്: സരസ്വതി. ഭാര്യ: ദിവ്യ. മകൾ: ദേവതീർഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.