ആട് ആന്റണിക്കു ജീവപര്യന്തം
ആട് ആന്റണിക്കു ജീവപര്യന്തം
Wednesday, July 27, 2016 2:15 PM IST
<ആ>സ്വന്തം ലേഖകൻ

കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം. ഇതു കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. വധശ്രമക്കേസിൽ പത്തു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.


ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരിക്കേൽപ്പിച്ചതിനു മൂന്നു വർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഒറിജിനലായി ഉപയോഗിക്കൽ വകുപ്പുകൾ പ്രകാരം ഓരോ വർഷം വീതം തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ജീവപര്യന്തത്തിനു പുറമേ 15 വർഷം തടവും മൊത്തം 4.45 ലക്ഷം രൂപ പിഴയുമാണ് ആട് ആന്റണിക്ക് ജില്ലാ സെഷൻസ് ജഡ്ജി ജോർജ് മാത്യു ശിക്ഷയായി വിധിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.