ജിഷ വധം: അമിറുൾ വീണ്ടും റിമാൻഡിൽ
ജിഷ വധം: അമിറുൾ  വീണ്ടും റിമാൻഡിൽ
Wednesday, July 27, 2016 2:15 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്ന് ഹാജരാക്കിയപ്പോഴാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ ഓഗസ്റ്റ് 10 വരെ വീണ്ടും റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്.

പ്രതിക്കു വീട്ടുകാരുമായി ഫോണിലൂടെ സംസാരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു പ്രതി നൽകിയ അപേക്ഷ പരിഗണിച്ച കോടതി ഭാര്യയോടും മറ്റു ബന്ധുക്കളോടും ജയിൽചട്ടം പാലിച്ചുകൊണ്ട് സംസാരിക്കാൻ അനുമതി നൽകി. ഇക്കഴിഞ്ഞ ജൂണിലാണു പ്രതിയെ പോലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ്ചെയ്തത്.


ഇയാളുടെ സുഹൃത്ത് അനറുളിനായി പോലീസ് ഊർജിത അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. നേരത്തേ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി പരിഗണിച്ച കേസ് ഇക്കഴിഞ്ഞ 13നാണ് സെഷൻസ് കോടതിയിലേക്കു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.