കണ്ണൂരിലെ രാഷ്ട്രീയാക്രമണങ്ങളിൽ ജുഡീഷൽ അന്വേഷണം തേടി നിവേദനം
Wednesday, July 27, 2016 2:10 PM IST
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ സംബന്ധിച്ചു ജുഡീഷൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സാമൂഹ്യ സാംസ്കാരിക കലാരംഗങ്ങളിലെ പ്രമുഖ വ്യക്‌തികൾ ഗവർണർ, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർക്കു നിവേദനം നൽകി.

കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല, അടൂർ ഗോപാലകൃഷ്ണൻ, ബി.ആർ.പി. ഭാസ്കർ, ഡോ.എം.ജി.എസ്. നാരായണൻ, പി.വത്സല, ഡോ.എം.ഗംഗാധരൻ, സി. രാധാകൃഷ്ണൻ, കെ. അജിത, ഡോ.ജെ. ദേവിക, കെ.കെ. കൊച്ച്, ഒ.അബ്ദുള്ള, സി. ഗൗരീദാസൻ നായർ, ഡോ.പി. സനൽമോഹൻ, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, ശിഹാബുദീൻ പൊയ്ത്തുംകടവ്, പ്രഫ.ടി. ശശിധരൻ, വാണിദാസ് എളയാവൂർ തുടങ്ങിയവരാണ് ഒപ്പിട്ടു നിവേദനം സമർപ്പിച്ചത്.


പതിറ്റാണ്ടുകളായി കണ്ണൂരിൽ സ്‌ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള കക്ഷി–രാഷ്ട്രീയാക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പ്രവണതകൾ, അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചു ജുഡീഷൽ അന്വേഷണം വേണമെന്നാണു നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.