ഹരിത ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിന്റെ സിറ്റിംഗ് മാറ്റി
Wednesday, July 27, 2016 2:10 PM IST
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചി സർക്യൂട്ട് ബെഞ്ചിന്റെ നാളെ നടത്താനിരുന്ന സിറ്റിംഗ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. ഡീസൽ വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജികളാണ് അടുത്ത സിറ്റിംഗിലും കൊച്ചി ബെഞ്ച് പരിഗണിക്കുന്നത്. സംസ്‌ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കു രജിസ്ട്രേഷൻ അനുവദിക്കരുതെന്നും തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ആറു കോർപറേഷനുകളിൽ പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ സർവീസ് നടത്തരുതെന്നും ട്രൈബ്യൂണൽ ഇടക്കാല ഉത്തരവു നൽകിയിരുന്നു.


ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ ട്രൈബ്യൂണൽ മുമ്പാകെ ഉന്നയിക്കാമെന്നു വ്യക്‌തമാക്കിയാണ് അപ്പീലുകൾ തീർപ്പാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണു സിറ്റിംഗ് വീണ്ടും മാറ്റുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.