വടക്കൻ മലബാറിന്റെ വികസനത്തിനായി നിക്ഷേപ സംഗമം
Wednesday, July 27, 2016 1:55 PM IST
തിരുവനന്തപുരം: വടക്കൻ മലബാറിന്റെ സമഗ്രമായ വികസനം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ദ നോർത്ത് മലബാർ ചേബർ ഓഫ് കൊമേഴ്സിന്റെ നേതൃത്തിൽ ‘ഇൻവെസ്റ്റ് ഇൻ നോർത്ത് മലബാർ’ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം തുടങ്ങിയ വികസനപദ്ധതികൾ യാഥാർഥ്യത്തിലേക്കു നീങ്ങുമ്പോൾ അതിനനുസരിച്ച് വ്യവസായിക മേഖലയിലെ പ്രമുഖ വ്യക്‌തിത്വങ്ങളെയും സ്‌ഥാപനങ്ങളെയും കണ്ണൂരിലേക്ക് ആകർഷിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് സുശീൽ ആറോൺ പറഞ്ഞു. ഓഗസ്റ്റ് ആറിനു കൊച്ചിയിൽ സംരംഭക സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷിയും അനുബന്ധ വ്യവസായവും തുടങ്ങിയ സാധ്യതകളാണ് സംഗമത്തിൽ അവതരിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഓണററി സെക്രട്ടറി സച്ചിൻ സൂര്യകാന്ത്, ജനറൽ കൺവീനർ പി. ഷാഹിൻ, മുൻ പ്രസിഡന്റ് കെ. വിനോദ് നാരായണൻ, എൻഎംസിസി കാഞ്ഞങ്ങാട് ചാപ്റ്റർ ചെയർമാൻ കെ.ആർ. ബാൽറാജ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.