വൈദികന്റെ കൊലപാതകം വേദനാജനകം: മാർ മൂലക്കാട്ട്
Wednesday, July 27, 2016 1:55 PM IST
കോട്ടയം: ഫ്രാൻസിലെ ദൈവാലയത്തിൽ ബലിയർപ്പിക്കുന്നതിനിടെ വൈദികൻ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ബലിയർപ്പിക്കുന്ന പുരോഹിതൻ മനുഷ്യനും ദൈവത്തിനുമിടയിൽ നിൽക്കുന്ന മധ്യവർത്തിയാണ്. അത്തരത്തിൽ ദൈവ–മനുഷ്യബന്ധം സുദൃഢമാക്കാൻ ബലിയർപ്പണത്തിൽ മുഴുകിയിരുന്ന ഒരു പുരോഹിതനെ നിഷ്ഠൂരമായി വധിച്ചത് ഏതൊരു ഈശ്വരവിശ്വാസിയുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.