മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: പ്രതിഷേധാഗ്നി തെളിക്കും
Wednesday, July 27, 2016 1:45 PM IST
കൊച്ചി: ജനാധിപത്യ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് പീപ്പിൾസ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം നാലിനു ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധാഗ്നി തെളിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകരെ ആക്രമിച്ച അഭിഭാഷക സമൂഹത്തിന്റെ നടപടി അപലപനീയവും നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയുമാണ്. അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചു മാധ്യമപ്രവർത്തകരെ കോടതികളിൽനിന്ന് അകറ്റിനിർത്താനുള്ള അഭിഭാഷക കേന്ദ്രങ്ങളിൽനിന്നുള്ള നീക്കത്തെ ചെറുത്തു തോല്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും പീപ്പിൾസ് ഇനിഷ്യേറ്റീവ് കൺവീനർ ടി.സി സുബ്രഹ്മണ്യൻ പത്രക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.