നേവിയുടെ ആളില്ലാ വിമാനം കടലിൽ ലാൻഡ് ചെയ്യിച്ചു
Wednesday, July 27, 2016 1:45 PM IST
കൊച്ചി: ഇന്ത്യൻ നേവിയുടെ ആളില്ലാ നിരീക്ഷണ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ ലാൻഡ് ചെയ്യിച്ചു. റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് (ആർപിഎ) വിഭാഗത്തിൽപ്പെട്ട വിമാനമാണിത്. ഇന്നലെ വൈകുന്നേരം 6.35 ന് നേവിയുടെ എയർ സ്റ്റേഷൻ ഐഎൻഎസ് ഗരുഡിൽനിന്നു പുറപ്പെട്ട വിമാനമാണ് രാത്രി ഏഴരയോടെ ഒമ്പത് മൈൽ അകലെ കടലിൽ ലാൻഡ് ചെയ്യിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.